Thursday, November 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

മെയ് ദിനത്തിന്റെ ചരിത്രം അമേരിക്കയുമായി ബന്ധപ്പെട്ടാണ്, പക്ഷേ അവിടെ മെയ് ദിനം ആഘോഷിക്കുന്നില്ല, കാരണം ഇതാണ്‌

by Brave India Desk
Apr 28, 2023, 11:36 am IST
in Lifestyle
Share on FacebookTweetWhatsAppTelegram

അവകാശങ്ങള്‍ക്ക് വേണ്ടി തൊഴിലാളികള്‍ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളെയും അവരുടെ നേട്ടങ്ങളെയും ലോകത്തിന് അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുക എന്നതാണ് തൊഴിലാളിദിനാചരണത്തിന്റെ ലക്ഷ്യം. മെയ് ഒന്നിന് ആഘോഷിക്കുന്നതിനാല്‍ മെയ് ദിനമെന്നും ഇതറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഈ ദിനം സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകുകയെന്ന സന്ദേശവും തൊഴിലാളികള്‍ക്ക് നല്‍കുന്നു.

സാര്‍വ്വദേശീയ തൊഴിലാളിദിനം ഇന്ത്യയില്‍ മാത്രമല്ല, ചൈനയും ക്യൂബയും ഉള്‍പ്പടെ മറ്റ് എണ്‍പതോളം രാഷ്ട്രങ്ങളും മെയ് 1 തൊഴിലാളിദിനമായി ആചരിക്കുന്നു. അമേരിക്കയിലും കാനഡയിലും ലേബര്‍ ഡേ, സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആചരിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഠിനാധ്വാനത്തെ ആദരിക്കുക, തൊഴില്‍ അവകാശങ്ങളെ സംബന്ധിച്ച് അവരെ ബോധവല്‍ക്കരിക്കുക, ചൂഷണങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുക എന്നിവയൊക്കെയാണ് മെയ്ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി എന്തൊക്കെ അവസരങ്ങളാണ് മുന്നിലുള്ളത് എന്നത് സംബന്ധിച്ച അവബോധം അവരിലുണ്ടാക്കാനും തൊഴിലാളിദിനാചരണം ലക്ഷ്യമിടുന്നു.

Stories you may like

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

ചരിത്രം, പ്രാധാന്യം

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നടന്ന തൊഴിലാളി യൂണിയന്‍ വിപ്ലവവുമായി ചുറ്റിപ്പറ്റിയാണ് മെയ് ദിനത്തിന്റെ ഉത്ഭവം. ഒരു ദിവസം എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കരുത് എന്ന ഒരു പ്രമേയം 1889ല്‍ മാര്‍ക്‌സിസ്റ്റ് ഇന്റെര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് പാസാക്കി. പിന്നീടത് ഒരു വാര്‍ഷികാചരണമായി മാറി.

1884ല്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്‍ഡ് ലേബര്‍ യൂണിയനുകള്‍ തൊഴില്‍സമയം എട്ട് മണിക്കൂര്‍ ആക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. ഇതെത്തുടര്‍ന്ന് 1886ല്‍ സമരങ്ങളും ചിക്കാഗോയില്‍ ഹെമാര്‍ക്കറ്റ് പ്രക്ഷോഭവും പൊട്ടിപ്പുറപ്പെട്ടു.ഇതിന്റെ ഫലമായി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ എട്ട് മണിക്കൂര്‍ തൊഴില്‍സമയം നിലവില്‍ വന്നു. തുടര്‍ന്ന് 1889ല്‍ മെയ് ഒന്ന് തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ദിനമായി ആഘോഷിക്കാന്‍ ഇന്റെര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോഷ്യലിസ്റ്റ് ഗ്രൂപ്പ്‌സ് ആന്‍ഡ് ട്രേഡ് യൂണിനുകള്‍ തീരുമാനിച്ചു. എന്നാല്‍ തൊഴിലാളി ദിനത്തിന്റെ സോഷ്യലിസ്റ്റ് വേരുകളില്‍ അസ്വസ്ഥനായ അമേരിക്കന്‍ പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്‌ലന്‍ഡ് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ലേബര്‍ ഡേ സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ച ലേബര്‍ ഡേ ആയി ആചരിക്കാനുള്ള നിയമം പാസാക്കി.

യൂറോപ്പില്‍ മെയ് ഒന്ന് ചരിത്രപരമായി ഗ്രാമീണരുടെ പാഗന്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ തൊഴിലാളി മുന്നേറ്റങ്ങളുമായി ബന്ധപ്പെടുത്തി പിന്നീടത് തൊഴിലാളി ദിനമെന്ന രീതിയിലേക്ക് മാറി. യൂറോപ്പിലും അമേരിക്കയിലുമുള്ള തൊഴിലാളികളെ മുതലാളിത്തത്തിനെതിരെ ഒറ്റക്കെട്ടാകാന്‍ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തിലാണ് സോവിയറ്റ് യൂണിയന്‍ മെയ് ഒന്ന് തൊഴിലാളി ദിനമെന്ന രീതിയില്‍ അവധി ദിനമാക്കാനുള്ള കാരണം. സോവിയറ്റ് യൂണിയനിലും ഈസ്റ്റേണ്‍ ബ്ലോക് രാജ്യങ്ങളിലും ലോകശ്രദ്ധയാകര്‍ഷിച്ച പരേഡുകള്‍ ഉള്‍പ്പടെയുള്ള ആഘോഷങ്ങളുമായി തൊഴിലാളി ദിനം പ്രധാനപ്പെട്ട അവധിദിനമായി കൊണ്ടാടിയിരുന്നു. പാരീസിലും ഫ്രാന്‍സിലുമുള്ള തൊഴിലാളികള്‍ക്ക് മെയ് 1 തൊഴിലാളികളുടെ അന്താരാഷ്ട്ര ഐക്യനും ഐക്യദാര്‍ഢ്യത്തിനും വേണ്ടിയുള്ള ദിനമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ തൊഴിലാളിദിനം

ഇന്ത്യയില്‍, 1923 മെയ് ഒന്നിനാണ് ആദ്യ മെയ് ദിനം ആചരിക്കുന്നത്. അന്നത്തെ മദ്രാസിലാണ് (ഇന്ന് ചെന്നൈ) മെയ്ദിനം ആദ്യമായി ആഘോഷിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഹിന്ദുസ്ഥാന്‍ ആയിരുന്നു അത് സംഘടിപ്പിച്ചത്. മെയ് ദിനം ഇന്ത്യയില്‍ മഹാരാഷ്ട്ര ദിനവും ഗുജറാത്ത് ദിനവും കൂടിയാണ്.

മെയ് ദിനാചരണം എങ്ങനെ

നിരവധി രാഷ്ട്രങ്ങളില്‍ മെയ്ദിനം അവധി ദിനമാണ്. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അന്നേദിവസം നിരവധി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു.

Tags: May DayWorkers’ DayInternational Workers’ DayLabor DayHaymarket Riot
Share4TweetSendShare

Latest stories from this section

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ബീജ് ഫ്ലാഗ്…. പ്രണയലോകത്തെ പുതിയ ട്രെൻഡ് ; നീ എന്നെ മാറ്റേണ്ട, മനസ്സിലാക്കൂയെന്ന് ജെൻസീ…

ബീജ് ഫ്ലാഗ്…. പ്രണയലോകത്തെ പുതിയ ട്രെൻഡ് ; നീ എന്നെ മാറ്റേണ്ട, മനസ്സിലാക്കൂയെന്ന് ജെൻസീ…

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

Discussion about this post

Latest News

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കൈകൾ ശുദ്ധം,പാർട്ടി ആരെയും സംരക്ഷിക്കില്ല:പത്മകുമാർ കുറ്റാരോപിതൻ മാത്രം; എംവി ഗോവിന്ദൻ

ഇത് സ്വപ്‌നമാണോ?വാക്കുകൾ കിട്ടുന്നില്ല; അയ്യപ്പദർശനത്തിൽ മനംനിറഞ്ഞ് ലോക്‌നാഥ് ബെഹ്‌റയുടെ പത്‌നി

ഇത് സ്വപ്‌നമാണോ?വാക്കുകൾ കിട്ടുന്നില്ല; അയ്യപ്പദർശനത്തിൽ മനംനിറഞ്ഞ് ലോക്‌നാഥ് ബെഹ്‌റയുടെ പത്‌നി

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies