നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡന്‍’.ഇപ്പോൾ ഇതാ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത വന്നിരിക്കുന്നു. ഈ മാസം 12ന് ഗരുഡന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്നത് . തികഞ്ഞ ലീഗല്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിയമയുദ്ധത്തിന്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.
ചിത്രത്തിൽ സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തന്‍, തലൈവാസല്‍ വിജയ് ദിവ്യ പിള്ള , മേജര്‍ രവി, ജയിസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിരാമി ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥ – ജിനേഷ്.എം,മിഥുന്‍ മാനുവല്‍ തോമസ്സിന്റേതാണ് തിരക്കഥ.
‘കളിയാട്ടം’, ‘എഫ്‍ഐആര്‍’, ‘രണ്ടാം ഭാവം’,’കിച്ചാമണി എംബിഎ’, ‘പത്രം’ തുടങ്ങി ഒരുപാട് ഹിറ്റ് സിനിമകളില്‍ ഒന്നിച്ച താരങ്ങളാണ് സുരേഷ് ഗോപിയും ബിജു മേനോനും. ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ വലിയ ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാ ആസ്വാദകർ
Discussion about this post