ഇടുക്കി: ഇടുക്കി കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. കമിതാക്കളായ ഇരുവരും കുഞ്ഞ് ജനിച്ചയുടനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവർക്ക് ഈ മാസം ഏഴാം തിയതിയാണ് കുഞ്ഞ് ജനിച്ചത്. വിവാഹം കഴിച്ചിട്ടില്ലാത്ത ഇരുവരും ദമ്പതികളെന്ന വ്യാജേന കമ്പംമേട്ടിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ശുചിമുറിയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. സാധുറാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post