Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊച്ചിയിൽ പിടികൂടിയത് 25000 കോടിയുടെ മയക്കുമരുന്നു; പിന്നിൽ ഹാജി സലീം നെറ്റ്‌വർക്ക്; അന്വേഷണം വ്യാപിപ്പിച്ച് കേന്ദ്ര ഏജൻസികൾ

by Brave India Desk
May 15, 2023, 08:11 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : കൊച്ചിയിൽ നാവിക സേന പിടികൂടിയത് 25000 കോടിയുടെ അതിമാരക മയക്കുമരുന്ന്. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് 2525 കിലോഗ്രാം മെത്താംഫെറ്റമീൻ ആണെന്ന് കണ്ടെത്തിയത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. 23 മണിക്കൂറെടുത്താണ് കണക്കെടുപ്പ് പൂർത്തിയാക്കിയത്.

അതേസമയം ഇതിൽ കൂടുതൽ രാസലഹരി കടത്തിക്കൊണ്ട് വന്നിട്ടുണ്ടെന്ന് അത് അറബിക്കടലിൽ മുക്കിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുപന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമായ ഹാജി സലീം നെറ്റ് വർക്കാണ് ഇതിന് പിന്നിൽ. ലഹരിമരുന്നു കടലിൽ എറിഞ്ഞ ശേഷം ഇവരുടെ സംഘത്തിലുണ്ടായിരുന്ന ആറു പേർ സ്പീഡ് ബോട്ടുകളിൽ കടന്നതായാണു മൊഴി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

എൻസിബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാവിക സേന ഇവരെ പിന്തുടർന്നപ്പോഴാണ് വെള്ളം കയറാത്ത രീതിയിൽ പൊതിഞ്ഞ് പെട്ടികൾ വെളളത്തിൽ തള്ളിയത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ഇവ വീണ്ടെടുക്കാനാകും. അതിന് മുൻപ് ലഹരി കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സംഭവത്തിൽ എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. രക്ഷപ്പെട്ട ബോട്ടുകൾ കണ്ടെത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപക പരിശോധനകളും നടക്കുന്നുണ്ട്. ഇവർ ഇന്ത്യൻ മഹാസമുദ്രം വിട്ട് പോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഈ ലഹരി ഏതൊക്കെ ഇന്ത്യൻ നഗരങ്ങളിൽ വിതരണം ചെയ്യാൻ എത്തിച്ചതാണെന്ന് അന്വേഷണം നടത്തും. പിടിയിലായ പാകിസ്താൻ സ്വദേശി ചോദ്യം ചെയ്യലിൽ ‘സുബൈർ’ ‘സുബാഹിർ’ തുടങ്ങിയ പേരുകൾ മാറിമാറി പറയുന്നുണ്ട്. എന്നാൽ ഇയാളുടെ യഥാർഥ പേര് മറ്റൊന്നാവാനാണ് സാധ്യത. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

ലഹരി വസ്തുക്കളുമായി പാകിസ്താനിൽ നിന്ന് അഞ്ചു ബോട്ടുകളാണ് കൊച്ചിയിൽ എത്തിയത്. ബോട്ടുകൾ നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ലഹരി നിറച്ച രണ്ടു ബോട്ടുകൾ സാഹസികമായി രക്ഷപ്പെട്ടതായാണ് കണ്ടെത്തൽ. ബോട്ടുകളിൽ നിന്ന് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ കടലിലേക്ക് വലിച്ചെറിഞ്ഞതായും സംശയമുണ്ട്.

Tags: indian navynavyhaji salim network25000 crore metaphetaminedrugspakistan
Share11
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies