തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ 15 മന്ത്രിമാരും പ്രതിപക്ഷ നേതാവും ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയ പണത്തിന്റെ കണക്കുകൾ പുറത്ത്. 24 മാസത്തെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതേ കാലയളവിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന 13 പേർ കൈ പറ്റിയ തുകയും പുറത്ത് വന്നിട്ടുണ്ട്. മുൻ മന്ത്രിമാരും മന്ത്രിമാരും പ്രതിപക്ഷ നേതാവും കൂടി ആകെ 1.03 കോടിരൂപയാണ് സംസ്ഥാന ഖജനാവിൽ നിന്ന് ചികിത്സയ്ക്കായി ചെലവഴിച്ചത്.
മന്ത്രിമാരും പ്രതിപക്ഷ നേതാവും രണ്ട് വർഷം കൊണ്ട് ചികിത്സാച്ചിലവിനായി കൈപ്പറ്റിയത് 92.58 ലക്ഷം രൂപയാണ്. മുൻമന്ത്രിമാർ ചെലവാക്കിയത് 11.02 ലക്ഷം രൂപ. ഇത് കൂടി കണക്കാക്കുമ്പോൾ സർക്കാർ ഖജനാവിൽ നിന്ന് ചികിത്സാച്ചിലവിനയി മാത്രം ചിലവഴിച്ചത് 1.03 കോടി രൂപയാണ്.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, വീണാ ജോർജ്, റവന്യൂ മന്ത്രി കെ. രാജൻ, മന്ത്രി പി. പ്രസാദ് എന്നിവരാണ് ചികിത്സച്ചെലവായി തുക കൈപ്പറ്റിയിട്ടില്ല. രണ്ടുവർഷത്തിനുള്ളിൽ ചികിത്സച്ചെലവായി ഏറ്റവുമധികം തുക കൈപ്പറ്റിയിരിക്കുന്നത് മുഖ്യമന്ത്രിയാണ്. 31.76 ലക്ഷം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതിൽ 29.82 ലക്ഷം രൂപ വിദേശത്ത് ചികിത്സയ്ക്കുപോയ വകയിലാണ്.
മന്ത്രി കെ. കൃഷ്ണൻകുട്ടി 31.31 ലക്ഷം രൂപയാണ് രണ്ടുവർഷത്തിനുള്ളിൽ ചികിത്സയ്ക്കായി ചെലവഴിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 97,838 രൂപയും കൈപ്പറ്റി.വി. ശിവൻകുട്ടി 8,85,497 അഹമ്മദ് ദേവർകോവിൽ 4,04,020 രൂപ, ആന്റണി രാജു 3,99,492 രൂപ,വി. അബ്ദുറഹിമാൻ 2,68,420 രൂപ,എ.കെ. ശശീന്ദ്രൻ 2,44,865 രൂപ, വി.എൻ. വാസവൻ 2,21,721 രൂപ, എം.വി. ഗോവിന്ദൻ 1,97,165 രൂപ,ആർ. ബിന്ദു 93,378 രൂപ, ജി.ആർ. അനിൽ 72,122 രൂപ, കെ. രാധാകൃഷ്ണൻ 24,938 രൂപ, ജെ. ചിഞ്ചു റാണി 17,920 രൂപ, സജി ചെറിയാൻ 12,096 രൂപ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് 11,100 രൂപ എന്നിങ്ങനെയാണ് ചികിത്സാച്ചെലവ്.
Discussion about this post