കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്‌ക്കെതിരെ വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. സർക്കാർ-എസ്എഫ്ഐ വിരുദ്ധ ക്യാമ്പെയ്ൻ നടത്തിയാൽ ഇനിയും കേസെടുക്കുമെന്നായിരുന്നു എംവി ഗോവിന്ദന്റെ ധാർഷ്ട്യം. ആരൊക്കെ ഗൂഢാലോചന നടത്തിയിട്ടുണ്ടോ അവർക്കെതിരെയെല്ലാം കേസെടുക്കുമെന്നും എംവി ഗോവിന്ദൻ ആവർത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാദ്ധ്യമ ത്തിന്റെ പേര് പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല. ഇനിയും കേസെടുക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിചേർത്തു.
‘അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാൽ അത് ആരായാലും അവർക്കെതിരെ കേസെടുക്കണം. റിപ്പോർട്ടറടക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന് പിന്തുണ നൽകുകയാണ് വേണ്ടതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സാധാരണ നിലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടി, റിസൾട്ട് പൂജ്യമാണെന്ന് കണ്ടിട്ടും പാസായെന്ന് വാർത്തയാക്കി കേരളത്തിൽ മുഴുവൻ ചർച്ച ചെയ്തതിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ആരായാലും നടപടി ഉണ്ടാവും. മാദ്ധ്യമത്തിന്റെ പേര് പറഞ്ഞ് ആർക്കും ഒഴിവാകാൻ സാധിക്കില്ല. മാദ്ധ്യമത്തിന് മാദ്ധ്യമത്തിന്റെ സ്റ്റാൻഡ് ഉണ്ട്. ആ സ്റ്റാൻഡിലേ നിൽക്കാൻ പാടുള്ളൂ. അല്ലാതെ, സർക്കാർ-എസ്എഫ്ഐ വിരുദ്ധ ക്യാമ്പെയ്ൻ മാദ്ധ്യമത്തിന്റെ പേര് പറഞ്ഞ് നടന്നാൽ ഇനിയും കേസെടുക്കും. മുൻപും കേസെടുത്തിട്ടുണ്ടല്ലോ എന്നും ഗോവിന്ദൻ ചോദിച്ചു.
Discussion about this post