കൊച്ചി: പീഡനക്കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ മുൻ മേഖല സെക്രട്ടറി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന പ്രദീപ് എംപിയാണ് പിടിയിലായത്. ഡൽഹിയിൽ വച്ചാണ് ഇയാൾ പിടിയിലായത്. കോവിഡ് സെന്ററിൽ ഒപ്പം ജോലി ചെയ്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇയാൾ ഏറെക്കാലമായി ഒളിവിലായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം നാട്ടിൽ നിന്ന് മുങ്ങിയ ഇയാളെ വർഷത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്. കെയു ജനീഷ്‌കുമാര്‍ എംഎല്‍എയുടെ വലംകൈ ആയിരുന്നു മനുവെന്ന പ്രദീപ്, സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയായിരുന്നു.
കോവിഡ് വ്യാപനത്തിന്റെ ആരംഭകാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സീതത്തോടിലെ കോവിഡ് സെന്ററിൽ വൊളന്റീയറായി ജോലി ചെയ്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ആങ്ങമൂഴിയില്‍ മാര്‍ത്തോമ്മ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് ക്വാറന്റൈന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാള്‍ പോസിറ്റീവ് ആയപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഇരുവരും ക്വാറന്റൈനിലായി. സെന്ററിന്റെ ഒന്നാം നിലയില്‍ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. വിവാഹിതനായ കാര്യം മറച്ചുവെച്ച് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് വിവാഹിതനാണ് മനുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെൺകുട്ടി അബദ്ധം മനസിലാക്കിയതും പരാതി നൽകിയതും. 2020 നവംബർ 14നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഒളിവിലായിരുന്ന ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു.
Discussion about this post