പാലക്കാട്: അരിക്കൊമ്പനും ചക്കക്കൊമ്പനും ഉണ്ടാക്കിയ ഭീതിക്ക് പിന്നാലെ മാങ്ങാക്കൊമ്പനും കാടിറങ്ങിയതായി വിവരം.അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ മാങ്ങക്കൊമ്പനെന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയിറങ്ങി. ജനവാസമേഖലയിൽ നിന്ന് കാട്ടാനയെ തുരത്താൻ ശ്രമം നടത്തുകയാണ്. മാങ്ങാക്കൊമ്പനെ തുരത്താൻ ആർആർപി സംഘമാണ് രംഗത്ത്.
മാങ്ങയുടെ മണം പിടിച്ചെത്തുന്ന കൊമ്പൻ പ്രദേശവാസികൾക്ക് വലിയ തലവേദനയാണുണ്ടാക്കുന്നത്. ആന ശല്യം രൂക്ഷമാണെന്നും ഇരുട്ടിയ ശേഷം പുറത്തിറങ്ങാൻ ഭയമാണെന്നും പ്രദേശവാസികൾ പറയുന്നു.
അതേസമയം മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഒറ്റയാന്റെ പരാക്രമം. വാഹന യാത്രക്കാരെ ഒറ്റക്കൊമ്പൻ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം മാട്ടുപെട്ടി ഇക്കോ പോയിന്റ സമീപത്ത് വച്ചാണ് വാഹന യാത്രക്കാർക്ക് നേരെ ചിഹ്നം വിളിച്ച് ഒറ്റയാൻ പാഞ്ഞെടുത്തത്. വാഹനങ്ങൾ വേഗത്തിൽ പിന്നോട്ട് എടുത്തതിനാൽ വലിയ അപകടം ഒഴിവായി. ഒരു മണിക്കൂറോളം കൊമ്പൻ മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
Discussion about this post