കൊല്ലം: യുവ വനിതാ ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിന്
ഡോക്ടർമാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായുളള നടപടികൾ ശക്തമാക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതർ. ആശുപത്രിയിൽ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. 11 ജീവനക്കാരെയാണ് പുതുതായി നിയമിച്ചത്.
ആശുപത്രിയിൽ സെക്യൂരിറ്റിമാരുടെ കുറവ് വലിയ വാർത്തയായിരുന്നു. ഇതേ തുടർന്നായിരുന്നു പുതുതായി ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനം. എച്ച്എംസിയുടെ തീരുമാന പ്രകാരമാണ് നടപടി. പകൽ ഏഴ് പേരെയും രാത്രിയിൽ ആറ് പേരെയുമാണ് നിയമിച്ചത്.
ആശുപത്രിയിൽ സ്ഥലപരിമിതി ഉള്ളതിനാൽ താലൂക്ക് ആശുപത്രിയിൽ പാർക്കിംഗിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് പൂർണമാകുന്ന സാഹചര്യത്തിൽ രോഗികളെ ഇറക്കി വാഹനങ്ങൾ പുറത്തേക്ക് പോകണമെന്നാണ് നിർദ്ദേശം.
വാർഡുകളിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പിനായി ഒരാൾക്ക് മാത്രമാണ് അനുമതിയുള്ളത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിനും കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആഹാരസാധനങ്ങൾ സ്റ്റീൽ പാത്രങ്ങളിൽ മാത്രം കൊണ്ടുവരണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
Discussion about this post