കണ്ണൂർ: ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പന്ന്യന്നൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താഴെ ചമ്പാട്ടാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വഴിയിലൂടെ നടന്നു പോകുകയായിരുന്ന യുവതിയ്ക്ക് നേരെ തെരുവ് നായക്കൾ പാഞ്ഞടുക്കുകയായിരുന്നു.
നാലോളം നായ്ക്കളാണ് ഉണ്ടായിരുന്നത്. നായ്ക്കളെ കണ്ടതും യുവതി കയ്യിലുണ്ടായിരുന്ന ബാഗ് ഉപയോഗിച്ച് ആട്ടിയോടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നായ്ക്കൾ പിന്മാറിയില്ല. ഏറെ നേരം യുവതിയ്ക്ക് നേരെ കുരച്ച് നിന്ന ശേഷമാണ് നായ്ക്കൾ പിന്മാറിയത്. യുവതിയുടെ ബഹളം കേട്ട് രക്ഷിക്കാൻ ഓടിയെത്തിയവരെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം.
Discussion about this post