കൊച്ചി: രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ കാണാൻ ഇടത് നേതാക്കളുടെ പ്രവാഹം. മുൻ മന്ത്രിയും സിപിഎം എം എൽ എയുമായ കെ ടി ജലീൽ കഴിഞ്ഞ ദിവസം മദനിയെ സന്ദർശിച്ചതിന് പിന്നാലെ, മന്ത്രി അഹമ്മദ് ദേവർകോവിലും കൊച്ചിയിലെത്തി മദനിയെ കണ്ടു.
ജാമ്യവ്യവസ്ഥയിൽ ഇളവുകിട്ടി നാട്ടിലെത്തിയ മദനി ഇന്ന് വൈകീട്ട് ബാംഗ്ലൂരിലേക്ക് മടങ്ങാനിരിക്കെയാണ് മന്ത്രിയുടെ സന്ദർശനം. സന്ദർശന സമയത്ത് പിഡിപി നേതാക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം മദനിയെ സന്ദർശിച്ച കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം വിവാദമായിട്ടുണ്ട്. തീവ്രവാദ ഗൂഢാലോചന കേസിൽ മദനിയെ കോടതി കുറ്റവിമുക്തനാക്കുമെന്ന ജലീലിന്റെ പ്രവചനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് എന്നാണ് വിമർശനങ്ങൾ ഉയരുന്നത്. ഭരണകൂട ഭീകരതയുടെ ഇര എന്നായിരുന്നു ജലീൽ മദനിയെ വിശേഷിപ്പിച്ചത്.
Discussion about this post