പാലക്കാട്: ധോണിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ കാട്ടാന പി.ടി സെവന്റെ കണ്ണിന് കാഴ്ച ശക്തിയില്ല. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതിയാണ് ആനയക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമിതി ഉടൻ കോടതിയിൽ സമർപ്പിക്കും.
ആനയുടെ വലത് കണ്ണിനാണ് കാഴ്ചയില്ലാത്തത്. ആനയെ പിടികൂടുമ്പോൾ തന്നെ കാഴ്ചശക്തിയില്ലെന്നാണ് കണ്ടെത്തൽ. പെല്ലറ്റ് തറച്ചോ അപകടത്തിലോ ആകാം കാഴ്ച നഷ്ടമായത് എന്നാണ് നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിശദമായ പരിശോധന നടത്തും. ആനയ്ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും സമിതി വ്യക്തമാക്കുന്നുണ്ട്.
ധോണി നിവാസികൾക്ക് പേടി സ്വപ്‌നമായിരുന്ന പി.ടി സെവനെ ജനുവരിയിൽ ആണ് മയക്കുവെടിവച്ച് പിടികൂടിയത്. ശ്രമകരമായ ദൗത്യത്തിനൊടുവിൽ ആയിരുന്നു ആനയെ പിടികൂടാൻ വനംവകുപ്പിന് കഴിഞ്ഞത്. ഇതിന് ശേഷം കൂട്ടിലാക്കുകയായിരുന്നു.
നിലവിൽ ധോണി എന്നാണ് ആനയുടെ ഔദ്യോഗിക പേര്. പിടികൂടിയതിന് ശേഷം പി.ടി സെവൻ എന്ന് ആനയ്ക്ക് വനംമന്ത്രി പേര് മാറ്റുകയായിരുന്നു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയാണ് പി.ടി സെവനെ പിടികൂടുന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്.
Discussion about this post