കണ്ണൂർ : വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഉത്തിയൂർ സ്വദേശി ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഭവിനയ് കൃഷ്ണ.
ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂർ മഹാദേവ ക്ഷേത്രകുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. കൂട്ടുകാർ കൈ പിടിച്ച് മുകളിലേക്ക് വലിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സമീപത്തുളളവർ തിരച്ചിൽ നടത്തി വിദ്യാർത്ഥിയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു. വേങ്ങാടെ വി വി ബാബുവിന്റെയും കെ കെ നിഷയുടേയും മകനാണ് ഭവിനയ് കൃഷ്ണ. സഹോദരൻ ഭരത് കൃഷ്ണ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദ്ദേഹം സ്‌കൂളിലും, വീട്ടിലും പൊതുദർശനത്തിന് വെയ്ക്കും.
Discussion about this post