വാഷിങ്ടൺ : റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്‌ന് വീണ്ടും സഹായ ഹസ്തങ്ങളുമായി അമേരിക്ക. 1.3 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ സൈനിക സഹായ പാക്കേജാണ് യുക്രെയ്‌ന് അമേരിക്ക പ്രഖ്യാപിച്ചത്.
നാഷണൽ അഡ്വാസ്ഡ് സർഫേസ് എയർ മിസൈൽ സിസ്റ്റം, മീഡിയം റേഞ്ച് എയർ ഡിഫൻസ് ബാറ്ററീസ്, മിസൈൽസ്, ഡ്രോണുകൾ എന്നിവ അടങ്ങിയ പാക്കേജാണ് യുക്രെയ്‌നുമേലുളള റഷ്യൻ അധിനിവേശത്തെ ശക്തമായി എതിർക്കാൻ അമേരിക്ക നൽകാൻ പോകുന്നത്.
തലസ്ഥാനമായ വാഷിങ്ടൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സുരക്ഷ അമേരിക്ക ഉറപ്പാക്കുന്നത് ഇത്തരം സൈനിക പാക്കേജുകൾ ഉപയോഗിച്ചാണ്.
ഇതിനു മുൻപും യുദ്ധകാലത്ത് അടിയന്ത പ്രതിസന്ധികളിൽ അമേരിക്ക സഹായകരങ്ങൾ യുക്രെയ്‌നു നേരെ നീട്ടിയിട്ടുണ്ട്. യുക്രയ്‌നുമായുളള റഷ്യയുടെ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ 76.88 ബില്ല്യൺ ഡോളറിന്റെ സഹായമാണ് അമേരിക്ക യുക്രെയ്‌ന് നൽകിയിട്ടുളളത്.
യുക്രെയ്‌നെ റഷ്യ ആക്രമിക്കുമ്പോൾ പ്രത്യാക്രമണ പ്രവർത്തനങ്ങൾക്കായി പ്രയോജന പെടുത്താനാണ് അമേരിക്ക ഇത്തരം സൈനിക സഹായ പാക്കേജുകൾ പ്രഖ്യാപിക്കുന്നത്. അടുത്തിടെ യുക്രെയ്‌ന് 500 മില്ല്യൺ ഡോളറിന്റെ സുരക്ഷാ സഹായവും അമേരിക്ക നൽകിയിരുന്നു. റഷ്യൻ അധിനിവേശത്തിൽ താറുമാറായ യുക്രെയ്‌നിന്റെ നവീകരണം വേഗത്തിലാക്കുന്നതിനായിരുന്നു അത്.
Discussion about this post