നാഗ്പൂർ: കർമ്മപഥത്തിലെ അതുല്യമായ മുന്നേറ്റത്തിന്റെ നേർമാതൃകയായിരുന്നു മദന്‍ദാസ് ദേവിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമായത് മുതിര്‍ന്ന സഹപ്രവര്‍ത്തകനെയാണെന്ന് ഇരുവരും പ്രസ്താവനയിൽ കുറിച്ചു.
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലേക്ക് സംഘ പദ്ധതി പ്രകാരം നിയോഗിക്കപ്പെട്ട ആദ്യ പ്രചാരകനായിരുന്നു മദന്‍ദാസ് ദേവി. വര്‍ഷങ്ങളോളം അദ്ദേഹം പരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായി. സ്വര്‍ഗീയ യശ്വന്ത് റാവു കേല്‍ക്കറുടെ മാര്‍ഗനിര്‍ദേശത്തിൻ കീഴിൽ സംഘാടന പാടവത്തിൽ അദ്ദേഹം പ്രഗത്ഭനായി.
തൊണ്ണൂറുകളില്‍ സംഘത്തിന്റെ ചുമതലയിലേക്ക് വന്ന അദ്ദേഹം വെല്ലുവിളികൾ നിറഞ്ഞ ആ കാലഘട്ടത്തെ സമര്‍ത്ഥമായി നേരിടുവാൻ പ്രവർത്തകരെ മുന്നിൽ നിന്ന് നയിച്ചു. അക്കാലത്ത് ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. സൂക്ഷ്മമായ നിരീക്ഷണ ശക്തി, പ്രചാരക സമ്പ്രദായത്തിന്റെ കര്‍ക്കശമായ അച്ചടക്കം, എല്ലാവരുമായും ഇടകലരുന്ന സ്വഭാവം, കരുതലോടെയുള്ള പെരുമാറ്റം എന്നിവയിലൂടെ അദ്ദേഹം കാര്യകര്‍ത്താക്കള്‍ക്ക് മാതൃകയായി.
ആരോഗ്യത്തോടെ തുടര്‍ന്നും അദ്ദേഹം നേതൃസ്ഥാനത്ത് ഉണ്ടായിരിക്കണം എന്നായിരുന്നു ഏവരുടെയും ആഗ്രഹം. എന്നാൽ അവിശ്രാന്തമായ യാത്രകളും പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ശാരീരികഅസ്വസ്ഥതകളോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹമെന്നും ഇരുവരും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
Discussion about this post