തിരുവല്ല : ആശുപത്രിയിൽ പ്രസവിച്ച് കിടന്ന യുവതിക്ക് നേരെ വധശ്രമം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ പെൺസുഹൃത്തായ കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയെ (25) പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. നഴ്‌സിന്റെ വേഷത്തിലെത്തിയ അനുഷ ഒഴിഞ്ഞ സിറിഞ്ച് ഞരമ്പിൽ കുത്തിവെച്ച കൊലപ്പെടുത്താനാണ് ശ്രമിച്ചത്. തുടർന്ന് യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും ഇപ്പോൾ അപകടനില തരണംചെയ്തതായാണ് റിപ്പോർട്ട്.
സ്‌നേഹ കിടന്നിരുന്ന മുറിയിൽനിന്ന് നഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. പുളിങ്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
രക്തധമനികളിൽ വായു കടന്നാൽ ഹൃദയാഘാതം മൂലം മരണം സംഭവിക്കാൻ സാധ്യതയണ്ട്. ഇതു മനസ്സിലാക്കിയാണ് മുൻ ഫാർമസിസ്റ്റ് കുടിയായ യുവതി കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന. ഇവരുടെ കൈയ്യിൽനിന്ന് സിറിഞ്ചും പിടികൂടിയിട്ടുണ്ട്.
Discussion about this post