തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയം ആവശ്യപ്പെടും. പ്രമേയം ഐക്യകണ്ഠേന പാസാക്കുമെന്നാണ് കരുതുന്നത്.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നും ദേശീയ നിയമ കമ്മിഷൻ അഭിപ്രായം തേടിയിരുന്നു. ഇതിനിടയിലാണ് കേരളം സിവിൽകോഡിനെതിരെ പ്രമേയം പാസാക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്നലെ തുടക്കമായിരുന്നു . നിയമസഭാ സമ്മേളനം ഈ മാസം 24 വരെ നീണ്ട് നിൽക്കും.അന്തരിച്ച ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരം അർപ്പിച്ചു സഭ പിരിയുകയായിരുന്നു.
അതേസമയം വരും ദിവസങ്ങളിൽ മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയിൽ, ഇ ശ്രീധരൻ നൽകിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സഭയിൽ ചർച്ചയാകും.
Discussion about this post