കണ്ണൂർ: സിപിഎമ്മിന്റെ ജാതി വിവേചനത്തിനെതിരെ പോരാട്ടം തുടരുന്ന ദളിത് യുവതി ചിത്രലേഖയുടെ ഓട്ടോയ്ക്ക് വീണ്ടും തീയിട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ചിത്രലേഖയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കാട്ടാമ്പള്ളിയിൽ വീട്ടുമുറ്റത്താണ് ഒാട്ടോ നിർത്തിയിട്ടിരുന്നത്. പുലർച്ചെ തീയും പുകയും ഉയർന്നതിനെ തുടർന്ന് ചിത്രലേഖയും കുടുംബവും വീടിന് പുറത്തിറങ്ങി നോക്കുകയായിരുന്നു. അപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിച്ചു. പോലീസാണ് തീ അണച്ചത്. അപ്പോഴേക്കും ഓട്ടോ റിക്ഷ പൂർണമായി കത്തിനശിച്ചിരുന്നു. സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്ന് ചിത്രലേഖ പ്രതികരിച്ചു.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് ചിത്രലേഖ പയ്യന്നൂരിൽ നിന്നും കാട്ടാമ്പള്ളിയിലെ വീട്ടിലേക്ക് ചിത്രലേഖ താമസം മാറിയത്. സിപിഎം പ്രവർത്തകരുടെ പീഡനത്തെ തുടർന്നായിരുന്നു ഇവിടേയ്ക്ക് താമസം മാറിയത്. എന്നാൽ ഇപ്പോഴും വേട്ടയാടൽ തുടരുകയാണെന്നാണ് ഓട്ടോ കത്തിച്ചതിലൂടെ വ്യക്തമാകുന്നത്. ഇതിന് മുൻപ് രണ്ടോളം തവണ ചിത്രലേഖയുടെ ഓട്ടോ കത്തിച്ചിട്ടുണ്ട്. അല്ലാതെ നിരവധി തവണ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.
Discussion about this post