പുതുപ്പള്ളി : പുതുപ്പള്ളിയിൽ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ . ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലിൻറെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രി മണ്ഡലത്തിൽ എത്തിയത്. സ്പീക്കർ എ എൻ ഷംസീർ ഗണപതിയെ അധിക്ഷേപിച്ച സംഭവത്തിൽ സ്പീക്കർ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് എൻ എസ് എസ് സംസ്ഥാനവ്യാപകമായി നാമജപഘോഷയാത്ര നടത്തിയിരുന്നു. എന്നാൽ എൻഎസ്എസ് വൈസ് പ്രസിഡൻ്റ് സംഗീത് കുമാർ അടക്കമുള്ള നേതാക്കൾക്കെതിരെ സർക്കാർ കേസ് എടുക്കുകയാണുണ്ടായത്. ഭക്തരുടെ വികാരം വൃണപെട്ടപ്പോൾ സ്പീക്കർ മാപ്പ് പറയണമെന്ന ആവശ്യവുമായി തെരുവിൽ ഇറങ്ങിയതിനാണ് എൻ എസ് എസ് പ്രവർത്തകർക്ക് മന്ത്രി ഗണേശവിഗ്രഹം സമ്മാനിച്ചത്. ഭക്തരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എപ്പോഴും മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തശേഷം അവരോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്.
Discussion about this post