ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകാനും മറ്റ് പ്രധാന ഹൃദയ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് പുതിയ പഠനഫലം. മാഞ്ചസ്റ്റർ സർവകലാശാലയിലെ ഹൃദയ, ശ്വാസകോശ ഡോക്ടർമാരുടെ സംഘം നടത്തിയ ഗവേഷണത്തിലാണ് ഈ പുതിയ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ലംഗ് ഫൈബ്രോസിസ് എന്നിവയുള്ള ആളുകൾക്ക് ഹൃദ്രോഗം, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാനും മരിക്കാനും സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെങ്കിലും പലപ്പോഴും അവ കണ്ടെത്താൻ കഴിയാറില്ല. ശ്വാസകോശപ്രശ്നങ്ങൾക്ക് സമാനമായ ലക്ഷണങ്ങളാണ് ഹൃദ്രോഗത്തിനും ഉണ്ടാവുകയെന്നുള്ളതുകൊണ്ടാണ് പലപ്പോഴും ഇവരിൽ ഹൃദ്രോഗം തിരിച്ചറിയപ്പെടാതെ പോകുന്നത്. ശരിയായ രീതിയിൽ ശ്വസനം നടക്കാത്തതുമൂലം ഹൃദയം വികസിക്കുന്നത് പലപ്പോഴും ശ്വാസകോശ പ്രശ്നമുള്ളവരിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.
അസാധാരണമായ ശ്വസന പ്രവർത്തനവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന പൾമണറി ഹൃദ്രോഗവും ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശ്വാസകോശത്തിന്റെ തകരാറുകൾക്കൊപ്പം ഹൃദയത്തിനും കൂടി തകരാർ സംഭവിക്കുന്നത് കാർഡിയോപൾമോണറി പമ്പിന്റെയും മറ്റ് അവയവങ്ങളുടെയും തകരാറിലേക്ക് നയിക്കുകയും ഒടുവിൽ മരണം പോലും സംഭവിക്കുകയും ചെയ്യാവുന്നതാണ്.
Discussion about this post