റഷ്യൻ വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. കൂടിക്കാഴ്ചയുടെ ഭാഗമായി കിം ജോങ് ഉൻ റഷ്യയിലെത്തി. ട്രെയിൻ മാർഗമാണ് കിം ജോങ് ഉൻ റഷ്യയിലെ പ്രിമോർസ്‌കിലേക്ക് യാത്ര തിരിച്ചതെന്ന് ഉത്തരകൊറിയൻ ദേശീയമാദ്ധ്യമങ്ങൾ പറഞ്ഞു.
യുക്രെയ്‌നുമായി യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഏറെ നിർണാകമായ കൂടിക്കാഴ്ചയാണ് നേതാക്കൾ നടത്തുന്നത്. യുദ്ധസാമഗ്രികൾ ഉത്തരകൊറിയയിൽ നിന്ന് വാങ്ങാനും റഷ്യ ആലോചിക്കുന്നുണ്ട്. ആണവ അന്തർവാഹിനികളും ബഹിരാകാശ മേഖലയുമായും ബന്ധപ്പെട്ട് റഷ്യയുടെ സഹായം തേടാനാണ് ഉത്തരകൊറിയയുടെ തീരുമാനം.
യുക്രെയ്‌നുമായുള്ള യുദ്ധത്തിന് റഷ്യയെ സഹായിക്കാനാണ് ഉത്തരകൊറിയയുടെ നീക്കമെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post