തിരുവനന്തപുരം: എകെജി സെന്ററിൽ കഴിഞ്ഞ വർഷം ഉണ്ടായ പടക്കമേറിന് പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടീസ്. ഇരുവർക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പായിച്ചറ നവാസ് നൽകിയ പരാതിയിന്മേലാണ് ജില്ലാ കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ വർഷം ഈ പരാതി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് പരാതിക്കാരൻ ജില്ലാ കോടതിയെ സമീപിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതിയുടെ റെക്കോർഡുകൾ വിളിച്ചുവരുത്താനും ജില്ലാ കോടതിയുടെ ഉത്തരവിൽ പറയുന്നു. ആദ്യം കന്റോൺമെന്റ് പോലീസിലാണ് നവാസ് ഇൗ പരാതി നൽകുന്നത്. പോലീസ് നടപടി എടുക്കാതെ വന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. അടുത്ത മാസം 28ാം തിയതി കേസ് വീണ്ടും പരിഗണിക്കും.
Discussion about this post