മെൽബൺ: പ്രിയതമയുടെ പ്രസവസമയത്ത് പ്രസവമുറിയിൽ ഉണ്ടാവുക എന്നത് ഇന്നത്തെ പുരുഷന്മാർ പലരും ആഗ്രഹിക്കുന്ന കാര്യമാണ്. പുതിയ ട്രെൻഡായും ഇത് മാറി കഴിഞ്ഞു. എന്നാൽ സ്വന്തം ഭാര്യയുടെ പ്രസവത്തിന് സാക്ഷിയായ യുവാവിന് സംഭവിച്ചത് മറ്റൊന്നാണ്.ഭാര്യയുടെ പ്രസവത്തിന് സാക്ഷിയാവേണ്ടി വന്നതിനെ തുടർന്ന് അനിൽ കൊപ്പുല എന്ന യുവാവാണ് ഓസ്‌ട്രേലിയയിലെ മെൽബണിലെ റോയൽ വുമൻസ് ആശുപത്രിക്കെതിരെ പരാതി നൽകിയിരിക്കുകയാണ്. നഷ്ടപരിഹാരമായി 100 കോടി ആവശ്യപ്പെട്ടുകൊണ്ടാണ് ഇയാൾ കോടതിയെ സമീപിച്ചത്.
2018ലായിരുന്നു അനിലിൻറെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. രക്തവും അവയവങ്ങളുമെല്ലാം കാണേണ്ടി വന്നതോടെ വലിയ ട്രോമയാണ് യുവാവിന് ഉണ്ടായത്രേ. വിവാഹ ബന്ധം വരെ തകരുന്ന സ്ഥിതിയിലേക്കും സംഭവം നയിച്ചെന്നും യുവാവ് പരാതിയിൽ വിശദമാക്കുന്നു. ഭാര്യ പ്രസവിക്കുന്നത് കാണാൻ താൽപര്യമില്ലാതിരുന്ന യുവാവിന് ധൈര്യം നൽകിയതും ട്രെൻഡാണെന്ന് പറഞ്ഞതും ആശുപത്രി അധികൃതരായിരുന്നുവെന്നാണ് പരാതി. ആശുപത്രി ജീവനക്കാർ തങ്ങളുടെ ജോലിയിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം. കോടതിയിൽ യുവാവ് തന്നെയാണ് പരാതി വാദിച്ചത്.
എന്നാൽ യുവാവിന്റെ പരാതി കോടതി തള്ളി. കോടതി നടപടികളെ ചൂഷണം ചെയ്യുന്നുവെന്ന രൂക്ഷ വിമർശനത്തോടെയാണ് കോടതി പരാതി തള്ളിയത്. യുവാവിന്റെ മാനസിക നിലവാരത്തേക്കുറിച്ച് വിശദമായ പരിശോധ നടത്തിയ ശേഷമാണ് കോടതി തീരുമാനം. അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ പാനൽ കോടതിയെ അറിയിച്ചത്.
Discussion about this post