ഈ ഓഗസ്റ്റിൽ രണ്ടു കോടിയുടെ ഡിഫെൻഡർ, ജൂലൈയിലോ ഒന്നേമുക്കാൽ കോടിയുടെ BMW. എങ്കിൽ പിന്നെ ഫഹദിന് ഒരു 500 കോടിയെങ്കിലും ആസ്തി കാണില്ലേ? ആരാധകർക്കിടയിൽ ചൂട് പിടിച്ച ചർച്ചയായാണ്.
എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും വിവാഹത്തിന് മുൻപേ തന്നെ ഈ താരജോഡികളെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഓഗസ്റ്റ് ഇരുപത്തി ഒന്നിന് ഒൻപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. വിവാഹത്തിന് മുൻപേ ഉള്ള ഇരുവരുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല എന്നതാണ് പ്രേക്ഷകർക്കിടയിൽ ഫഹദ് നസ്രിയ ദമ്പതികളെ കൂടുതൽ സ്വീകാര്യരാക്കുന്നത്. അതുകൂടാതെ ഇവരുടെ ഫാഷൻ, വാഹന അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട് എന്നത് മറ്റൊരു വസ്തുത.
മലയാളത്തിനും അപ്പുറം അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ നിൽക്കുന്ന ഫഹദിന്റെ ആസ്തിയെക്കുറിച്ചുള്ള ചർച്ചകൾ അടുത്തിടെ ചില ഓൺലൈൻ മാധ്യമങ്ങളിലും ചലച്ചിത്ര ആസ്വാദക കൂട്ടായ്മകളിലുമാണ് നിറഞ്ഞു നിന്നത്. അന്യഭാഷാ ചിത്രങ്ങളിൽ നിന്നും എന്തായാലും മൂന്നര കോടിയെങ്കിലും പ്രതിഫലം തങ്ങളുടെ പ്രിയ താരത്തിന് ലഭിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
ഈ കഴിഞ്ഞ ജൂലൈയിലാണ് ഒരു കോടി എഴുപതു ലക്ഷം രൂപ വില വരുന്ന BMW അത്യാഡംബര മോഡൽ സെഡാൻ 740 ഐ ഫഹദും, നസ്രിയയും സ്വന്തമാക്കിയത്. ഒരു പക്ഷെ ഇത് നസ്രിയക്കുള്ള ഫഹദിന്റെ സമ്മാനം ആവാം എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ, ഓഗസ്റ്റിൽ വിവാഹ വാർഷിക ആഘോഷത്തിന് മാറ്റ് കൂട്ടാൻ ആവാം രണ്ടേകാൽ കോടി രൂപ വിലമതിക്കുന്ന ഡിഫന്‍ഡര്‍ എസ്.യു.വിയുടെ 3 ഡോര്‍ പതിപ്പ് സ്വന്തമാക്കിയത്.
അത് മാത്രമോ, ലംബോർഗിനി ഉറൂസ്, പോർഷെ, കരേര, ടൊയോട്ട വെൽഫെയർ, റേഞ്ച് റോവർ, മിനി കൺട്രിമാൻ തുടങ്ങിയ വാഹങ്ങളും ഇവരുടെ ഗ്യാരേജിൽ നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ, മെട്രോ സിറ്റിയായ കൊച്ചിയിൽ ഉൾപ്പെടെ ഫ്ലാറ്റുകളും ഈ താര ദമ്പതികൾക്കുണ്ട്. അപ്പോൾ പിന്നെ എങ്ങനെ പോയാലും അഞ്ഞൂറ് കോടിയുടെ ആസ്തി ഇവർക്കുണ്ടാവില്ലേ എന്നാണ് പ്രേക്ഷകരുടെ ആകാംഷ നിറഞ്ഞ ചോദ്യം.
Discussion about this post