ബോക്സ്ഓഫീസ് ഹിറ്റ് ആയ ജവാൻ സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം നടൻ ഷാരൂഖ് ഖാൻ മുംബൈയിൽ വച്ച് നടത്തുകയുണ്ടായി. അറ്റ്ലി, വിജയ് സേതുപതി, അനിരുദ്ധ്, ദീപിക പദുക്കോൺ തുടങ്ങി ഈ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെല്ലാം അവിടെ ഒത്തു ചേർന്നെങ്കിലും നയൻതാരയുടെ അഭാവമാണ് അവിടെ വാർത്തയായത്. എന്നാൽ ‘അമ്മ ഓമന കുര്യന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടു താരം നാട്ടിൽ ആയതിനാലാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയത്.
ചോദ്യങ്ങൾക്കു വിരാമമിട്ടുകൊണ്ട് ഷാരൂഖ് ഖാൻ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അമ്മയുടെ ജന്മദിനം ആയത്കൊണ്ട് നയൻതാരക്ക് ഇവിടെ എത്തിച്ചേരാൻ സാധിച്ചില്ലെന്ന് അറിയിച്ച താരം അമ്മക്ക് വേണ്ടി പാട്ടു പാടി ആശംസകൾ അറിയിക്കാനും മറന്നില്ല.
തുടർന്ന് ആ ആഘോഷ പരിപാടിക്കിടെ വീഡിയോ സന്ദേശത്തിലൂടെ നയൻതാര പ്രത്യക്ഷപ്പെടുകയുമുണ്ടായി. ഇന്ന് അവിടെ എന്റെ സാന്നിധ്യമുണ്ടാകണമെന്ന് മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്റെ ഈ യാത്രയിൽ ഒപ്പം നിന്നു പിന്തുണച്ച വലിയ ആളുകളുടെ ഒരു കൂട്ടം തന്നെ അവിടെ ഉണ്ട്. എന്നാൽ ഇന്നെന്റ കുടുംബത്തിലെ പ്രധാന ദിവസമാണ്. അതുകൊണ്ട് ഈ ദിവസം അവർക്കൊപ്പം സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’–നയൻതാര വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി നയൻതാരയും വിഘ്നേശും കൊച്ചിയിൽ ആയതിനാൽ നേരത്തെ നടന്ന ജവാൻ സിനിമയുടെ ട്രെയിലർ ലോഞ്ച് പരിപാടിയിലും അവർ പങ്കെടുത്തിരുന്നില്ല. എല്ലാ തിരക്കുകൾക്കിടയിലും അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ നയൻതാരയും വിഘ്നേഷും സമയം കണ്ടെത്താറുണ്ട്. ‘ജവാൻ’ ആണ് നയൻതാരയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ജയം രവി നായകനായുന്ന ‘ഇരൈവനി’ലും നയൻതാരയാണ് നായിക. അടുത്ത ആഴ്ചയാണ് ഈ ചിത്രത്തിന്റെ റിലീസ്.
Discussion about this post