നല്ല കരുത്തുള്ള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. മുടിയുടെ ആരോഗ്യത്തിനായി ഇന്ന് നിരവധി ഉൽപ്പന്നങ്ങളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ചെറുപ്പക്കാർ പോലും വർഷംതോറും ആയിരക്കണക്കിന് രൂപ മുടിയുടെ സംരക്ഷണത്തിനായി ചെലവഴിക്കുന്നു. പക്ഷേ പലപ്പോഴും മുടിയുടെ ആരോഗ്യത്തിൽ വില്ലൻ ആകുന്നത് ശരീരത്തിലെ ബയോട്ടിന്റെ കുറവാണ്.
ശരീരത്തിലെ കൊഴുപ്പ് , കാർബോഹൈഡ്രേറ്റ് , അമിനോ ആസിഡുകൾ എന്നിവയെ തകർക്കുന്ന എൻസൈമുകളുടെ ഒരു പ്രധാന ഘടകമാണ് ബയോട്ടിൻ. വിറ്റാമിൻ ബി ബയോട്ടിൻ, വിറ്റാമിൻ ബി 7 അല്ലെങ്കിൽ വിറ്റാമിൻ എച്ച് എന്നും ഇത് അറിയപ്പെടുന്നു. ഈ ബി കോംപ്ലക്സ് വിറ്റാമിനുകൾ മുടിയുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.
ഇന്ന് വിപണിയിൽ ധാരാളം ബയോട്ടിൻ ഉൽപ്പന്നങ്ങൾ വിൽക്കപ്പെടുന്നുണ്ട്. പലരും വലിയ വില കൊടുത്താണ് ഈ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ പ്രകൃതിദത്തമായ ബയോട്ടിൻ നമ്മുടെ വീടുകളിൽ തന്നെയുണ്ട്. ആഹാരകാര്യത്തിൽ അല്പം കരുതലെടുത്താൽ ബയോട്ടിൻ ഒരിക്കലും വലിയ വില കൊടുത്ത് വിപണിയിൽ നിന്നും വാങ്ങേണ്ടി വരില്ല. പ്രകൃതിദത്തമായി ബയോട്ടിൻ അടങ്ങിയിരിക്കുന്ന ആഹാരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ബീഫ് ലിവർ
ബയോട്ടിന്റെ ഏറ്റവും മികച്ച ഉറവിടമാണ് ബീഫ് ലിവർ. വെറും 80 ഗ്രാം ബീഫ് ലിവറിൽ 30 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഒരു ദിവസം ആവശ്യമായ ബയോട്ടിന്റെ 103% ആണിത്.
വാൽനട്ട്
നട്‌സുകളിൽ വിറ്റാമിൻ ബി 7 ന്റെ ഏറ്റവും വലിയ ഉറവിടമാണ് വാൽനട്ട്. വാൽനട്ടിൽ 9.5 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരു
മുട്ടയുടെ മഞ്ഞക്കരു യഥാർത്ഥത്തിൽ ബയോട്ടിന്റെ സമ്പന്നമായ ഉറവിടമാണ്. ഒരു പാകം ചെയ്ത മുട്ട 10 മൈക്രോഗ്രാം ബയോട്ടിൻ നൽകുന്നുണ്ട്.
പന്നിയിറച്ചി
100 ഗ്രാം പന്നിയിറച്ചിയുടെ കരളിൽ 45 മൈക്രോഗ്രാം ബയോട്ടിൻ ഉണ്ട്. എന്നിരുന്നാലും, പന്നിയിറച്ചി ചോപ്‌സും ബയോട്ടിന്റെ നല്ല ഉറവിടമാണ്, ഓരോ സേവനത്തിലും 3.8 മൈക്രോഗ്രാം ബയോട്ടിൻ.
പാൽ
ഒരു കപ്പ് കൊഴുപ്പ് കുറഞ്ഞ പാലിൽ 0.3 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പാൽ ഗുണകരമാണ്. പ്രോട്ടീൻ , കാൽസ്യം , ഫോസ്ഫറസ് , പൊട്ടാസ്യം , വിറ്റാമിൻ ഡി എന്നിവയാൽ സമൃദ്ധമാണ് പാൽ.
വാഴപ്പഴം
100 ഗ്രാം വാഴപ്പഴത്തിൽ 0.2 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ബി 6 , വിറ്റാമിൻ സി , മാംഗനീസ് , പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുക്കളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് .
മധുരക്കിഴങ്ങ്
വേവിച്ച ഒരു മധുരക്കിഴങ്ങിൽ 2.4 മൈക്രോഗ്രാം ബയോട്ടിന് അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള 8% ബയോട്ടിൻ ആണിത്.
ഇവ കൂടാതെ സൂര്യകാന്തി വിത്തുകൾ, സാൽമൺ പോലെയുള്ള മത്സ്യങ്ങൾ, ചീസ്, ആൽമണ്ട്, അവോക്കാഡോ, കോളിഫ്ലവർ, ബ്രോക്കോളി എന്നിവയും ബയോട്ടിൻ സമ്പുഷ്ട ഭക്ഷണങ്ങളാണ്.
Discussion about this post