കൊല്ലം; കൊല്ലം തേവലക്കരയിൽ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) വെട്ടേറ്റ് മരിച്ചു. സുഹൃത്ത് അജിത്ത് കസ്റ്റഡിയിലായിട്ടുണ്ട്. ഇരുവരും മദ്യലഹരിയിലാണ് സംഘർഷത്തിൽ ഏർപ്പെട്ടതെന്നാണ് വിവരം.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന ഇരുവരും കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു. തുടർന്ന് അജിത്തും ദേവദാസും തമ്മിൽ തർക്കമുണ്ടായി. നേരത്തെ തന്നെ ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്തിരുന്നു. ഇത് അജിത്തിന്റെ കൈവശമാണ് സൂക്ഷിക്കാൻ ഏൽപ്പിച്ചത്. ലോട്ടറി നറുക്കെടുപ്പിന് മുൻപ് ദേവദാസ് അജിത്തിനോട് ഈ ടിക്കറ്റ് ചോദിച്ചു. എന്നാൽ അജിത്ത് ഈ ടിക്കറ്റ് കൊടുക്കാത്തതോടെ ഇരുവരും തമ്മിൽ തർക്കം ആരംഭിച്ചു. വാക്ക് തർക്കം മൂർച്ഛിച്ചതോടെ അജിത്ത് ദേവദാസിന്റെ കൈക്ക് വെട്ടി. മുറിവും വച്ച് ദേവദാസ് ഏറെ നേരം കടത്തിണ്ണയിൽ ഇരുന്നു. രക്തം വാർന്ന് മരിക്കുകയായിരുന്നു.
ഏറ്റവും അടുത്ത സുഹൃത്തുക്കളായ ദേവദാസും അജിത്തും മരംവെട്ട് തൊഴിലാളികളാണ്.
Discussion about this post