സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി മലയാളി സംവിധായകൻ ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സംവിധായകൻ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ ടീസർ പങ്കു വച്ചിട്ടുണ്ട്. മഹാഭാരത കഥയിലെ കർണ്ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. കർണ്ണനായി വിക്രം അഭിനയിക്കുന്നു. ബ്രഹ്മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കർണ്ണൻ എങ്കിലും വൻ പ്രഖ്യാപനത്തോടെ എത്തിയ ആ പ്രൊജക്റ്റ് ഒടുവിൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണ്ണൻ ഒരുക്കുന്നുവെന്ന് വിമലിന്റെ പ്രഖ്യാപനം എത്തി. എന്നാൽ കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി. ഇതിനു പിന്നാലെ കർണ്ണനിൽ നിന്ന് വിക്രം പിന്മാറിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താഞ്ഞതാത് അഭ്യൂഹത്തിന് ഇട വരുത്തുകയും ചെയ്തിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് നിർമാതാക്കൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. മാത്രമല്ല 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കാനും ആലോചനയുണ്ട്. ബോളിവുഡിൽ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യൻസും സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. ‘എന്ന് നിന്റെ മോയ്തീന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍എസ്. വിമല്‍ സംവിധാനം ചെയുന്ന ചിത്രമാണ് സൂര്യപുത്ര കര്‍ണ.
Discussion about this post