നെടുമങ്ങാട് : മന്ത്രി ജി. ആർ. അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് വെമ്പായത്ത് നാലുസെന്റ് പട്ടികജാതി കോളനിയിൽ സന്ദർശനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ടാർപോളിൻ കൊണ്ട് മേൽക്കൂര പണിത വീടുകളിൽ നാൽപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. മഴ പെയ്താൽ വെള്ളം മുഴുവൻ വീടിനകത്താണ്. കുടിവെള്ളമോ ശൗചാലയങ്ങളോ ഇവിടെയില്ല. നടക്കാൻ നടവഴി പോലുമില്ലാത്ത അവസ്ഥയിലാണ് ആളുകൾ ജീവിക്കുന്നത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഇവിടുത്തെ പഞ്ചായത്ത് മെമ്പർ കോൺഗ്രസ്സ് നേതാവ്. ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഈ പാവങ്ങൾക്ക് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇടപെട്ടാണ് ഓണക്കാലത്ത് കുടിവെള്ളവും ഭക്ഷണക്കിറ്റുകളും എത്തിച്ചുകൊടുത്തത്. ”കെഎസ്ആർടിസി ബസ്സും പിടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നാടുകാണിനറങ്ങുന്നെന്ന് കേട്ടു. ഈ പാവങ്ങളുടെ അടുത്തൊക്ക ഒന്നു വരണം ഈ മന്ത്രിപ്പട. ബിസിനസ്സുകാരോടൊപ്പവും പൗരപ്രധാനികളോടൊപ്പവും പ്രാതൽ കഴിക്കുമെന്നൊക്കെ സർക്കുലറിൽ കണ്ടു. നേട്ടങ്ങൾ വിശദീകരിക്കാനുള്ള ഓട്ടത്തിനിടയിൽ ഈ പാവങ്ങളെയൊക്കെ ഒന്ന് കാണണം ശ്രീ. പിണറായി വിജയൻ” കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇന്ന് നിരവധി കുടുംബങ്ങൾ ഇവിടെ ബിജെപിയിൽ ചേർന്നു. ആരും സഹായിച്ചില്ലെങ്കിലും ഇനി ബി ജെപി പ്രവർത്തകർ കൂടെയുണ്ടല്ലോ എന്ന ഉറപ്പിലാണ് ഈ പട്ടികജാതി കുടുംബങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post