തിരുവനന്തപുരം; സഹകരണബാങ്ക് അധികൃതരുടെ അനാസ്ഥ കാരണം സൈനികന് മകളുടെ വിവാഹച്ചടങ്ങ് മാറ്റിവെക്കേണ്ടി വന്നത് രണ്ട് തവണ. കണ്ടല സഹകരണബാങ്കിൽ നടന്ന ക്രമക്കേട് കാരണം കാട്ടാക്കട അഞ്ചുതെങ്ങുമൂട് സ്വദേശിയായ സൈനികന്റെ ജീവിതമാണ് വഴിമുട്ടിയത്
മകളുടെ കല്യാണം നടത്താൻ സഹകരണ ബാങ്കിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ് സൈനികനായ രജേന്ദ്രന്. പതിനാറ് ലക്ഷം രൂപയിൽ രണ്ട് ലക്ഷം മാത്രമാണ് രാജേന്ദ്രന് ബാങ്കിൽ നിന്ന് തിരിച്ചുകിട്ടിയത്.
2010 ൽ നിക്ഷേപിച്ച തുക പതിമൂന്ന് വർഷത്തിനിപ്പുറം പലിശയടക്കം പതിനാറ് ലക്ഷത്തോളമായിട്ടുണ്ട്. ഇതിൽ കല്യാണ ആവശ്യത്തിനായി പണം എടുക്കാൻ ബാങ്കിനെ സമീപിച്ചപ്പോൾ അത്രയും തുക നൽകാനാകില്ലെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു. നിരന്തരമായി ബാങ്കിനെ സമീപിച്ചതോടെ രണ്ട് ലക്ഷം രൂപ നൽകി. ബാക്കി പിന്നീട് നൽകാമെന്ന് അറിയിച്ചു. അതിനിടയിലാണ് തട്ടിപ്പ് വിവരം പുറത്തിറിഞ്ഞതെന്ന് രാജേന്ദ്രകുമാർ ആരോപിക്കുന്നു.
രണ്ട് തവണ മാറ്റിവെച്ച മകളുടെ വിവാഹം അടുത്ത ഏപ്രിലിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പെങ്കിലും തന്റെ തുക തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയിലാണ് രണ്ട് പെൺകുട്ടികളുടെ പിതാവായ ഈ സൈനികൻ.
Discussion about this post