പ്രേക്ഷകരെ ആദ്യമദ്ധ്യാന്തം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു മികച്ച സിനിമ അനുഭവമാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാർഡ്. റിലീസ് ദിനം കിട്ടിയ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾക്കു ശേഷം ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് ഇന്ന് മുതൽ എത്തുന്നു. ആദ്യ ദിനം കേരളത്തിൽ 165 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇന്ന് മുതൽ 250ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. അങ്ങനെ കേരളത്തിൽ മാത്രം ഒരു ദിനം ആയിരം ഷോസിലേക്ക് കടക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്.
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ആദ്യ ദിനം 75 എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യതയുടെ ഭാഗമായി കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബൽ ഫിലിംസും അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രം ലോകവ്യാപകമായി പ്രേക്ഷകരുടെ പോസിറ്റിവ് പ്രതികരണങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ്.
റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പവർ പാക്ക്ഡ് പെർഫോമൻസ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്.
റോഷാക്കിനും നൻപകൽ നേരത്തു മയക്കത്തിനും കിട്ടിയ മികച്ച പ്രതികരണങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡ് ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ ആണ്. ഷാഫിയുടെ കഥയിൽ റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
Discussion about this post