ന്യൂയോർക്ക്; കര തൊടാതെ നേർരേഖയിൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കടൽമാർഗം എത്താവുന്ന മാപ്പ് കണ്ട് ആകൃഷ്ടനായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്.കരതൊടാതെ നേർരേഖയിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കു കടൽമാർഗം പോകാൻ കഴിയുമെന്നാണ് എക്‌സിൽ പ്രത്യക്ഷപ്പെട്ട മാപ്പ് കാണിക്കുന്നത്. മുംബെയിൽ നിന്ന് മഡഗാസ്‌കർ വഴി അലാസ്‌കയിലേക്കാണ് നേർരേഖയിലൂടെയുള്ള യാത്ര.
‘ഒരു തുണ്ടുഭൂമിയിൽ പോലും തൊടാതെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കപ്പലിൽ പോകാം. നേർരേഖയിൽ’ എന്നാണ് അടിക്കുറിപ്പ്. ‘വൗ’ എന്നാണ് മസ്‌ക് ഇതിനോടു പ്രതികരിച്ചിരിക്കുന്നത്. 60 ലക്ഷത്തിലേറെ ആളുകളാണ് മാപ്പ് കണ്ടിരിക്കുന്നത്.
https://twitter.com/ParmeetShah/status/1707144321001271327
അതിനിടെ, മാപ്പിൽ കാണുന്നത് നേർരേഖ അല്ലെന്ന് ചിലർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. മാപ്പിൽ നേർരേഖ ആയി കാണുന്നല്ലെങ്കിലും ഗ്ലോബിൽ രേഖപ്പെടുത്തുമ്പോൾ ഇടത്തോട്ടോ വലത്തോട്ടോ ചരിയാതെ ഒരേ ദിശയിൽ നേരെയാണു റൂട്ടെന്ന് വീഡിയോ സഹിതം മറ്റൊരാൾ മറുപടി നൽകി.
https://twitter.com/sekira22/status/1707147853142118767?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1707147853142118767%7Ctwgr%5Eb0ded0e6a115fc92e3c87538d5bd6b5a09d89f33%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Felon-musk-reacts-to-map-showing-how-its-possible-to-sail-from-india-to-us-in-straight-line-4437369
ഒരു ഉപയോക്താവ് 3D ഗ്ലോബിൽ കടൽ വഴി കാണിക്കുന്ന ഒരു ചെറിയ വീഡിയോ പങ്കിടുകയായിരുന്നു ‘ഭൂമി ഒരു ഭൂഗോളമാണ്, മാപ്പ് ഒരു 2d പ്രൊജക്ഷൻ ആയതിനാലാണ് നേർേഖയായി തോന്നാത്തത്, യഥാർത്ഥ പാത ഇങ്ങനെയാണെന്നായിരുന്നു മറുപടി പോസ്റ്റിന്റെ അടിക്കുറിപ്പ്.
Discussion about this post