ആലപ്പുഴ: ദിവ്യാംഗനയായ യുവതിയെ പീഡിപ്പിച്ച തൈലം വിൽപ്പനക്കാരൻ പിടിയിൽ. കായംകുളം പെരിങ്ങാല കൊക്കാതറയിൽ വീട്ടിൽ അബ്ദുൽ നിയസാണ് (48) പ്രതി. യുവതിയുടെ വൈകല്യം തിരുമി ഭേദമാക്കാമെന്ന് പറഞ്ഞാണ് ലൈംഗികാതിക്രമം .ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കുറത്തികാട് പോലീസാണ് ആണ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ വർഷം സെപ്തംബർ മാസമാണ് കുറത്തികാടുള്ള ദിവ്യാംഗനയായ യുവതിയെ തിരുമ്മി വൈകല്യം മാറ്റി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സമീപിച്ചത്. തിരുമ്മൽ ചികിത്സ നടത്തുന്നതിനിടയിൽ പലതവണ പീഡിപ്പിക്കുകയും ചെയ്തു. സംഭവം വീട്ടുകാർ അറിഞ്ഞതോടെ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ പ്രതി തിരുമ്മൽ പഠിച്ചിട്ടില്ലായെന്നും, തൈലം കച്ചവടം നടത്തിയിരുന്ന സമയം ആളുകൾക്ക് തൈലം പുരട്ടികൊടുത്തുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പോലീസ കണ്ടെത്തി. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം പത്തനാപുരത്ത് വെച്ച് കുറത്തികാട് പോലീസ് പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Discussion about this post