കൊച്ചി: തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് വിമർശനം ഉന്നയിച്ചാലും എതിർക്കുമെന്നും സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ല. പഴഞ്ചൻ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല. സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമർ ഫൈസി പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങൾ കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. ചിലർ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു. കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്നവർ അതിന്റെ ദൂഷ്യം തിരഞ്ഞെടുപ്പിൽ അനുഭവിക്കുമെന്നും ഉമർ ഫൈസി വ്യക്തമാക്കി.
തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനംമൂലമാണെന്നായിരുന്നു അനിൽകുമാറിന്റെ പരാമർശം.എന്നാൽ അനിൽ കുമാറിന്റേത് വ്യക്തിപരവും പാർട്ടി നിലപാടല്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എത്തിയിരുന്നു.
Discussion about this post