ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെ ഗാസയിൽ നടക്കുന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാറി. ഗാസ മുനമ്പിലെ ഹമാസ് ഭീകരരുടെ നേർക്ക് ഏത് സമയവും കരയുദ്ധം ആരംഭിക്കാൻ സൈന്യത്തിന് വഴിയൊരുക്കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ രാത്രി നടന്ന യുദ്ധത്തിൽ ഇസ്രയേലി വ്യോമസേന ഹമാസിന്റെ നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഭീകരർ ഒളിത്താവളമായി ഉപയോഗിച്ചിരുന്ന ഒരു മുസ്ലീം പള്ളി ആക്രമണത്തിൽ തകർത്തു.
അതേസമയം, ഹമാസിനെ സഹായിക്കുന്നവർക്ക് നേരെയും ഏത് സമയവും പ്രതിരോധം തീർക്കാൻ ഇസ്രയേൽ സേന സജ്ജമാണെന്ന് അമേരിക്കൻ സൈനിക വക്താവ് വ്യക്തമാക്കി. ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനിൽ നിന്നും ഇറനിയൻ ഹൂതി വിമതർ തൊടുത്തുവിട്ട മൂന്ന് ക്രൂസ് മിസൈലുകളും നിരവധി ഡ്രോണുകളും കഴിഞ്ഞ ദിവസം അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള ആക്രമണത്തിൽ തകർന്നിരുന്നു.
Discussion about this post