ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ പുതിയ പ്രതിസന്ധി. ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും യുദ്ധമുഖത്ത് സജീവമായിട്ടുണ്ടെന്നാണ് വിവരം. ഗാസ മുനമ്പിൽ കരയുദ്ധം ആരംഭിച്ചാൽ ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഹിസ്ബുള്ള ഭീകരർ മുന്നറിയിപ്പ് നൽകി.
തെക്കൻ ലെബനനിൽ ഇസ്രായേൽ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തുകയും ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകളും മിസൈലുകളും തൊടുത്തുവിടുകയും ചെയ്ത സാഹചര്യത്തിലാണ് ഹിസ്ബുള്ളയുടെ ഉപനേതാവ് ഷെയ്ഖ് നൈം കാസെമിന്റെ മുന്നറിയിപ്പ് . തങ്ങളുടെ ആറ് പോരാളികൾ ശനിയാഴ്ച കൊല്ലപ്പെട്ടുവെന്ന് ഹിസ്ബുള്ള ഭീകരർ അവകാശപ്പെട്ടു.
ഗാസയിൽ ഇസ്രായേൽ കര ആക്രമണം ആരംഭിച്ചാൽ ഹിസ്ബുള്ളയും പോരാട്ടത്തിൽ പങ്കുചേരുമെന്ന് ഹമാസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post