ടെഹ്‌റാൻ: ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റ് നിയന്ത്രണാതീതമാകുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനാണ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത്. ഇസ്രായേലിന് സൈനിക പിന്തുണ നൽകിയതിന് അമേരിക്കയും കുറ്റക്കാരാണെന്ന് മന്ത്രി പറഞ്ഞു.
അടിയന്തര വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ, കാര്യങ്ങൾ നിയന്ത്രണാതീതമാവുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഈജിപ്റ്റിൽ നടന്ന സമാധാന ഉച്ചകോടിയിൽ ഇറാൻ പങ്കെടുത്തിരുന്നില്ല.
അതേസമയം ഹമാസ് ഭീകര സംഘടനയുടെ പ്രാദേശിക പീരങ്കി വിഭാഗത്തിന്റെ ഉപമേധാവി മുഹമ്മദ് കറ്റമാഷിനെ വ്യോമക്രാമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ വിഭാഗം. ഗാസ മുനമ്പിൽ നിന്നുള്ള ഇസ്രായേലിനെതിരായ എല്ലാ ഫയർപ്ലാനുകളും ആസൂത്രണം ചെയ്യുന്നതിൽ പ്രധാനിയായിരുന്നു മുഹമ്മദ് കറ്റമാഷ്. റോക്കറ്റ് ഫയറിംഗ് സ്‌ക്വാഡിന്റെ തലവനും സ്ട്രിപ്പിന്റെ വടക്കൻ ഭാഗത്തുള്ള നേതാവുമായ ഇയാൾ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് വന്നിരുന്നു
Discussion about this post