ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം 17 ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സൈനികർക്ക് കർശന നിർദ്ദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘എന്റെ ജനങ്ങൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ്,ഹമാസിനെതിരായ യുദ്ധം ചെയ്യുക അല്ലെങ്കിൽ മരിക്കുക’ എന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
ഹിസ്ബുള്ള യുദ്ധത്തിലേക്ക് എടുത്തുചാടിയാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഹമാസിനെ പിന്തുണയ്ക്കാൻ ഹിസ്ബുള്ള രംഗത്തെത്തിയാൽ ലെബനനിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള നഷ്ടം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്രായേലുമായി യുദ്ധത്തിന് വന്നാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത നാശം ലെബനനിൽ വരുത്തും. ലെബനനെ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണ് ഹിസ്ബുള്ള. ഇങ്ങനെ വന്നാൽ ലെബനനിന് വലിയ നാശം നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്.
Discussion about this post