കൊച്ചി: അനാരോഗ്യത്തെ തുടര്‍ന്ന് സിനിമ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് താന്‍ സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്.
“ഞാന്‍ എന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ എത്തും. എനിക്ക് സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും”,-അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.
“എന്റെ അനാരോഗ്യത്തില്‍ ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇതിന്റെ കാരണമെനിക്കറിയില്ല. എന്നാല്‍ ഓട്ടിസത്തെ പറ്റി കൂടുതല്‍ അറിഞ്ഞതോടെ, ഇതെനിക്ക് ചെറുപ്പം മുതല്‍ ഉള്ളതാണെന്ന് ഞാന്‍ കരുതുന്നു. അത് കൊണ്ടാകാം ചിത്രങ്ങള്‍ എടുക്കാന്‍ ഞാന്‍ ഇത്രയും വൈകുന്നത്. പക്ഷെ നിങ്ങളെ ആനന്ദിപ്പിക്കുന്നത് ഞാന്‍ നിര്‍ത്തില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അല്‍ഫോണ്‍സിന്റെ സ്വയം കണ്ടെത്തലിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് അല്‍ഫോന്‍സിന്റെ പോസ്റ്റില്‍ കമെന്റുകളുമായി എത്തി. ഡോക്ടറുടെ സഹായം തേടാനാണ് ആരാധകര്‍ പറയുന്നത്. പോസ്റ്റ് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ അല്‍ഫോണ്‍സ് അത് നീക്കം ചെയ്തിട്ടുമുണ്ട്. താരത്തിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.
Discussion about this post