കൊച്ചി : വ്യാജ ആരോപണവുമായി തനിക്കെതിരെ തിരിഞ്ഞ മാദ്ധ്യമങ്ങൾക്ക് ചുട്ട മറുപടിയുമായി സുരേഷ് ഗോപി . കലൂരിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്കിടെ പോലീസ് എത്തിയത് പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിന്റെ പ്രതികരണത്തിനായി മാദ്ധ്യമ പ്രവർത്തകർ കാത്തുനിന്നപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
നോ ബോഡി ടച്ചിംഗ് എന്ന് പറഞ്ഞായിരുന്നു അദ്ദേഹം മടങ്ങിയത്. കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ മീഡിയ വൺ ചാനലിന്റെ വനിത മാദ്ധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ചു എന്ന ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. വനിത മാദ്ധ്യമ പ്രവർത്തകയുടെ വശത്തുണ്ടായിരുന്ന ഡോർ തുറന്ന് അകത്തേക്ക് പോകാൻ തിരിഞ്ഞപ്പോഴായിരുന്നു സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു. ഒപ്പം മാദ്ധ്യമ പ്രവർത്തകയോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എങ്കിലും ഇത് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി മാദ്ധ്യമ പ്രവർത്തക പരാതി നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ താരസംഘടന അമ്മയുടെ ഹോളിൽ നടന്ന ട്രാൻസ്‌ജെൻഡേഴ്സിനൊപ്പം കേരളപ്പിറവി ആഘോഷം പരിപാടിയിലാണ് സുരേഷ് ഗോപി പങ്കെടുക്കാനെത്തിയത്. പരിപാടിയിൽ ബോംബ് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇടപെടൽ ഉണ്ടായത് പ്രതിഷേധത്തിനു കാരണമായിരുന്നു.
Discussion about this post