കൊച്ചി : സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്നെന്നും ഒരിക്കലും സിനിമ വിടരുതെന്നും ഹരീഷ് പേരടി പറഞ്ഞു. അല്‍ഫോണ്‍സ് പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെപ്പോലുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇനിയും കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും സിനിമാ തീയേറ്റര്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നുമായിരുന്നു അല്‍ഫോണ്‍സിന്റെ പ്രഖ്യാപനം.
ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി അല്‍ഫോണ്‍സിന് മറുപടിയുമായി രംഗത്തെത്തിയത്. ഏത് രോഗത്തേയും പ്രതിസന്ധിയേയും മറികടക്കാനുള്ള ഉത്തമമരുന്നാണ് കല. നിങ്ങള്‍ സിനിമ ചെയ്ത് കാണാന്‍ ഞാന്‍ അത്രയും ആഗ്രഹിക്കുന്നു. കേരളം മുഴുവന്‍ കൂടെയുണ്ടന്നും ഹരീഷ് പേരടി വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
“അല്‍ഫോണ്‍സ് താങ്കള്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു. എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം. അതിന് താങ്കള്‍ സിനിമ ചെയ്‌തേപറ്റു. ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല. നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും. സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന്.
നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന്. നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളില്‍ ഞങ്ങള്‍ മുന്ന് നേരം കഴിക്കാറുള്ളത്. നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗ്ദ്‌നായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍. പ്ലീസ് തിരിച്ചുവരിക. ഞങ്ങളെ രക്ഷിക്കുക. നിങ്ങള്‍ സിനിമ ചെയ്ത് കാണാന്‍ ഞാന്‍ അത്രയും ആഗ്രഹിക്കുന്നു. കേരളം മുഴുവന്‍ കൂടെയുണ്ട്. സിനിമ ചെയ്‌തേ പറ്റു”, ഹരീഷ് പേരടി കുറിച്ചു.
Discussion about this post