കൊച്ചി : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്ത് കേരള പോലീസ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുക അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ എടുക്കുന്ന രണ്ടാമത്തെ കേസാണിത്.
നേരത്തെയും അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഐപിസി 153, 153 എ(ജാമ്യമില്ലാ വകുപ്പ്) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് പി സരിനാണ് കേന്ദ്ര മന്ത്രിയ്‌ക്കെതിരെ പരാതി നല്‍കിയത്. സംസ്ഥാന വ്യാപകമായി ഇതുവരെ 18ലധികം കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം.
കളമശ്ശേരി സ്ഫോടനത്തില്‍ ഹമാസിനെ ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ നിലപാടുകളുടെ ഭാഗമാണ് ഈ പ്രതികരണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
പിന്നാലെ അഴിമതിയും പ്രീണനവും ആരോപിക്കുന്നവരെ വര്‍ഗീയവാദിയാക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കി. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ കോണ്‍ഗ്രസും മിണ്ടുന്നില്ല. തന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു. തന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Discussion about this post