ടെൽ അവീവ്: ഗാസയിൽ നിന്ന് ഹമാസ് ഭീകരവാദം തുടച്ച് നീക്കുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ. ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് ഇസ്രയേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത് വ്യക്തമാക്കി.
ഒക്ടോബർ 7നാണ് ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. മൃഗീയമായി ആക്രമിക്കപ്പെട്ടതിന് ശേഷം, സ്വയം പ്രതിരോധം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്. ഗാസ മുനമ്പിൽ നിന്ന് ഹമാസ് ഭരണവും ഹമാസ് ഭീകരതയും ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്ന് ഹയാത്ത് പറഞ്ഞു.
ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. ഇപ്പോൾ ഈ യുദ്ധം ചെയ്തില്ലെങ്കിൽ ഹമാസ് മനുഷ്യക്കുരുതി തുടരും. ഒക്ടോബർ 7 ആക്രമണം പോലെ ഇനിയും ആക്രമണങ്ങൾ നടത്തുമെന്ന് ഹമാസ് പരസ്യമായി വെല്ലുവിളിച്ചതാണ്. ഇനി ഇത്തരം പ്രവൃത്തികൾക്ക് നേതൃത്വം നൽകാൻ ഹമാസിനെ ഈ ഭൂമുഖത്ത് അവശേഷിപ്പിക്കുകയില്ല. ഇസ്രയേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത് പറഞ്ഞു.
Discussion about this post