ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ കണ്ടെത്തുന്നതിനായി സഹായവുമായി അമേരിക്ക. ഗാസയുടെ മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഒക്ടോബര്‍ 7 ന് ഇസ്രായേലിനെ ആക്രമിച്ച് ഹമാസ് ബന്ദികളാക്കിയവരെ തേടിയാണ് പരിശോധന.
ഒരാഴ്ചയിലേറെയായി ഇത്തരത്തില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. 241 ബന്ദികളില്‍ പത്തോളം പേര്‍ തങ്ങളുടെ പൗരന്മാരാണെന്നാണ് അമേരിക്ക പറയുന്നു. ഇവരെയെല്ലാം ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് തടവില്‍ നിന്ന് രക്ഷപെട്ടെത്തിയ സ്ത്രീകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബന്ദികളെ കണ്ടെത്താനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ സഹായിക്കുന്നതിനായാണ് ഗാസയ്ക്ക് മുകളിലൂടെ രഹസ്യാന്വേഷണ ഡ്രോണുകള്‍ പറത്തുന്നതെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതിനിടെ ഹമാസ് ഭീകരര്‍ക്കെതിരായ ഇസ്രയേലിന്റെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ, ഇസ്രയേല്‍ വളഞ്ഞുകഴിഞ്ഞതായി നേരത്തെ സൈനിക വക്താവ് അറിയിച്ചിരുന്നു.
Discussion about this post