തിരുവനന്തപുരം: കൈരളി തീയേറ്ററിന് മുന്നിലെ ആള്‍ക്കൂട്ടം കണ്ട് കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് നാട്ടുകാര്‍ ഒന്നമ്പരന്നു. വൈകുന്നേരം നാല് മണിയോടെ പരിസരം ജനക്കൂട്ടത്താല്‍ നിറഞ്ഞു. ക്ഷമയോടെ തീയേറ്ററിന് മുന്‍പില്‍ കാത്ത് നില്‍ക്കുന്നവരെ അമ്പരപ്പോടെയാണ് അത് വഴി പോയവര്‍ നോക്കിയത്. പിന്നീട് ചോദ്യച്ചറിഞ്ഞപ്പോള്‍ അമ്പരപ്പ് ആരവമായി മാറി. കൈരളിയില്‍ പഴയൊരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പോകുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഒരു പഴയ ചിത്രം കാണാന്‍ ഇത്രയും ആള്‍ക്കൂട്ടമോ? പലര്‍ക്കം സംശയം എന്നാല്‍ പേര് കേട്ടതോടെ പലരും ജനക്കൂട്ടത്തോടൊപ്പം ചേര്‍ന്നു. അതേ മലയാളത്തിലന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചലചിത്രം ‘മണിചിത്രത്താഴ്’. എത്രോ തവണ മലയാളികള്‍ കണ്ട് ചിത്രം. ഇന്നും ടീവി ചാനലുകളില്‍ സ്ഥിരമായി വരുന്നു. എന്നാലും കണ്ണിമ വെട്ടാത നോക്കിയിരിക്കാറുണ്ട് സണ്ണിയേയും ഗംഗയേയും നകുലനെയും ഒക്കെ. അതാണ് മലയാളികള്‍ക്ക് ഈ ചിത്രത്തിനോടുള്ള അടുപ്പം. മലയാള ക്ലാസിക് ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മണിച്ചിത്രത്താഴിന്റെ ഷോയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരു ഷോ നടത്താനാണ് പദ്ധതി ഇട്ടിരുന്നതെങ്കിലും ജനബാഹുല്യം കാരണം അവസാനം മൂന്ന് ഷോകള്‍ നടത്തേണ്ടിവന്നു. പലരും സീറ്റുകള്‍ കിട്ടാത്തതിനാല്‍ നിലത്ത് ഇരുന്നാണ് ചിത്രം കണ്ടത്. കനത്ത മഴയെ പോലും അവഗണിച്ചാണ് പ്രേക്ഷകര്‍ തീയേറ്ററില്‍ എത്തിയതും മണിക്കൂറുകള്‍ ക്യൂ നിന്നതും. സ്‌ക്രീനില്‍ പ്രിയതാരങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏറ്റവും പുതിയ തിയേറ്റര്‍ റിലീസ് ചിത്രമെന്നപോലെ വന്‍ ആരവത്തോടെയാണ് ആസ്വാദകര്‍ സ്വീകരിച്ചത്. ചിത്രത്തോടുള്ള ആരാധകരുടെ ആവേശത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മോഹന്‍ലാല്‍ ഫാന്‍സും ഇതൊരു ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.
https://twitter.com/Southwoodoffl/status/1720445919219347770?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1720445919219347770%7Ctwgr%5E630a2fd3865ebf73ac9e57bcd0a5ba9f40910ab8%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fmanichithrathazhu-housefull-shows-keraleeyam-2023-film-festival-mohanlal-suresh-gopi-shobana-fazil-1.9043470
മണിച്ചിത്രത്താഴ് എന്നു പറഞ്ഞാല്‍ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഏതു പ്രായത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ മറ്റൊരു ചിത്രം മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. ഇത്രത്തോളം പ്രേക്ഷകപ്രീതി ഒരു പുതിയ ചിത്രം റിലീസ് ചെയ്താല്‍ പോലും ലഭിക്കില്ലെന്ന് സംഘാടകരും പറയുന്നു.
https://twitter.com/BOOMCinemaz/status/1720479051708866957?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1720479051708866957%7Ctwgr%5E630a2fd3865ebf73ac9e57bcd0a5ba9f40910ab8%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fmanichithrathazhu-housefull-shows-keraleeyam-2023-film-festival-mohanlal-suresh-gopi-shobana-fazil-1.9043470
ഏകദേശം 30 വര്‍ഷം മുമ്പ് ചിത്രം റിലീസായ സമയത്ത് സിനിമ കാണാന്‍ തിയേറ്ററില്‍ പോയവര്‍ക്കും പുതിയൊരു അനുഭവമായിരുന്നു കൈരളിയിലെ പ്രദര്‍ശനം. പഴയ ഓര്‍മ്മകള്‍ അയവിറക്കാനുള്ള സമയം കൂടിയായിരുന്നു അവര്‍ക്കുണ്ടായത്. കാലയവനികക്കുള്ളില്‍ മറഞ്ഞ ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതം ഇന്നും ഭയത്തിന്റെ വലയം സൃഷ്ടിക്കുന്നുവെന്ന് പ്രേക്ഷകരില്‍ പലരും അവകാശപ്പെട്ടു. എല്ലാം തികഞ്ഞ മലയാളത്തിന്റെ സ്വന്തം മണിച്ചിത്രത്താഴ് കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് തന്നെയാണ് പലരും കരുതുന്നതും. എന്തായാലും ഒരു കാര്യം ഉറപ്പാണ്, ചിത്രം ഒരിക്കല്‍ കൂടി തിയേറ്ററില്‍ എത്തിയാലും ജനക്കൂട്ടം ഒഴുകിയെത്തും എന്നുള്ളതാണ് വസ്തുത.
Discussion about this post