കൊച്ചി; ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ (11-11-23) ന് പുറത്തിറങ്ങും. വൈകിട്ട് അഞ്ച് മണിക്കാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുക. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആകാംക്ഷയോടെയാണ് ലാൽ ആരാധകർ കാത്തിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ തുടർച്ചയായിട്ടാണ് ‘എൽ2ഇ എമ്പുരാൻ ഒരുങ്ങുന്നത്. ലൂസിഫറിന്റെ ചരിത്ര വിജയത്തിന് നാല് വർഷത്തിന് ശേഷമാണ് എമ്പുരാൻ തിയറ്ററിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ‘എമ്പുരാൻ’.
മുരളി ഗോപിയുടേതാണ് തിരക്കഥ. നിർമ്മാണം ആന്റണി പെരുമ്പാവൂരാണ്. ആശിർവാദ് സിനിമാസിനൊപ്പം ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസും ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
Discussion about this post