ടെൽ അവീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ വിദേശകാര്യ വകുപ്പ് മന്ത്രി എൽ കോഹൻ. ഇസ്രയേൽ- ഹമാസ് വിഷയത്തിൽ ഗുട്ടറസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നു എന്നാണ് കോഹന്റെ ആരോപണം. ജനീവയിൽ റെഡ് ക്രോസ് കമ്മിറ്റിയുടെയും ലോകാരോഗ്യ സംഘടനയുടെയും ആസ്ഥാനങ്ങളിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കോഹൻ.
ഐക്യരാഷ്ട്ര സഭയെ നയിക്കുവാനുള്ള അർഹത ഗുട്ടറസിന് നഷ്ടമായിരിക്കുന്നു. പശ്ചിമേഷ്യൻ മേഖലയിൽ ഒരു തരത്തിലുമുള്ള സമാധാന ശ്രമങ്ങൾക്ക് ഗുട്ടറസ് മേൽനോട്ടം വഹിക്കുന്നില്ല. ലോകത്ത് സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന എല്ലാ രാജ്യങ്ങളെയും പോലെ ഹമാസ് ഭീകരതയിൽ നിന്നും ഗാസയെ മോചിപ്പിക്കാൻ ഗുട്ടറസും ശബ്ദമുയർത്തണമെന്നും കോഹൻ ആവശ്യപ്പെട്ടു.
ഹമാസ് ചെയ്ത കുറ്റങ്ങൾ ന്യായീകരിക്കാവതല്ലെങ്കിലും, അവ ശൂന്യതയിൽ നിന്നും ഉണ്ടാകുന്നതല്ല എന്ന് കഴിഞ്ഞ മാസം ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. ഗാസയിലെ ആശുപത്രികൾ ആക്രമിക്കപ്പെടുന്നതിലും ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഹമാസ് ഭീകരർ ആശുപത്രികളെ സൈനിക താവളങ്ങൾ ആക്കുന്നതിനെയും കുട്ടികൾ ഉൾപ്പെടെയുള്ള രോഗികളെ മനുഷ്യ വചമാക്കുന്നതിനെയും ഗുട്ടറസ് അപലപിച്ചിരുന്നില്ല. ഇതാണ് ഇസ്രയേലിനെ ചൊടിപ്പിക്കുന്നത്.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഏകപക്ഷീയമായി നുണ പറയുന്ന വിവേകശൂന്യൻ ആണെന്നാണ് കോഹൻ നേരത്തേ അഭിപ്രായപ്പെട്ടത്. കാര്യങ്ങൾ പൂർണമായി മനസിലാക്കാതെയാണ് ഗുട്ടറസ് അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് എന്നായിരുന്നു ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേൽ സ്ഥാനപതി ഗീലാദ് എർദൻ പ്രതികരിച്ചത്. ഹമാസ് ഭീകർ ആംബുലൻസുകളെ ആയുധവാഹികളാക്കുന്നത് ഗുട്ടറസ് കാണുന്നില്ലേയെന്നും എർദൻ ചോദിച്ചു.
Discussion about this post