കൊല്ലം: പ്രവാസിയായ ഭർത്താവ് നാട്ടിലെത്തി ജീവനൊടുക്കിയതിന് പിന്നാലെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കൊല്ലം ചടയമംഗലത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് ആയൂർ കുഴിയം സ്വദേശി ജീവനൊടുക്കിയത്.മണിക്കൂറുകൾക്കകം ഭാര്യ രണ്ടു വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്.
കഴിഞ്ഞ ദിവസം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം അഞ്ചലിലെ ആശുപത്രിയിലേക്ക് മാറ്റിയ സമയത്താണ് ഭാര്യ ഒളിച്ചോടിയത്. പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിൽ ആയിരുന്നുവെന്ന് ആണ് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഈ വിവരം അറിഞ്ഞ ഭർത്താവ് യുവതിയുമായി ചില തർക്കങ്ങളും ബഹളങ്ങളുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നു.
ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പെൺകുട്ടി കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചതെന്നാണ് ആരോപണം.
Discussion about this post