കോഴിക്കോട്: പാർട്ടി നിർദ്ദേശം അവഗണിച്ച് നവകേരള സദസ്സിൽ പങ്കെടുത്തതിന് ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. കോൺഗ്രസിന്റെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, ലീഗിന്റെ കൊടുവളളി നിയോജക മണ്ഡലം സെക്രട്ടറി യുകെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കോൺഗ്രസിന്റെ പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റ് കൂടിയാണ് എൻ അബൂബക്കർ. ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ആണ് അബൂബക്കറിനെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചത്. പാർട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസ്സിൽ പങ്കെടുത്തതിലൂടെ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കുന്നമംഗലത്തെ പ്രഭാത ഭക്ഷണ യോഗത്തിലാണ് നേതാക്കൾ എത്തിയത്. രാഷ്ട്രീയം നോക്കാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ആയിരുന്നു മൊയ്തു മുട്ടായിയുടെ മറുപടി.
Discussion about this post