തൃശൂർ: നവകേള സദസ്സിൽ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിദ്യാർത്ഥികളെ ആരും നിർബന്ധിച്ചിട്ടല്ല സ്വന്തം താൽപ്പര്യപ്രകാരമാണ് നവകേരള സദസ്സിൽ പങ്കെടുക്കാൻ വരുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഉറ്റസുഹൃത്തു പോലെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിണറായിമുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികൾ പറയുന്ന സ്ഥിതിയുണ്ട്.കൊച്ചു കുട്ടികൾ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിലാണ് എത്തുന്നത്. മാധ്യമങ്ങളുടെ മുമ്പിൽ വളരെ ജനപ്രിയമായ രീതിയിലാണ് മുഖ്യമന്ത്രിയെ കുട്ടികൾക്ക് കാണാൻ കഴിയുന്നത്. അവരുടെ ഉറ്റ സുഹൃത്തുപോലെയാണ്. അവർ അവരുടെ താൽപ്പര്യം അനുസരിച്ചു വരുന്നതാണെന്ന് പറഞ്ഞ മന്ത്രി,ഞങ്ങളാരെയും നിർബന്ധിക്കുന്നില്ല. ഓരോ വകുപ്പ് ഉദ്യോഗസ്ഥന്മാർ ഉത്തരവിറക്കുന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് ആവശ്യപ്പെട്ടു.
നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്ന് ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് അത് കുത്തിവക്കണ്ട. എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.
Discussion about this post